Sunday, July 5, 2015

ഈ​​​ ​​​ യാ​​​ത്ര ഇന്ത്യയുടെ ആത്മാവിലൂടെ

ഈ​​​ ​​​ യാ​​​ത്ര ഇന്ത്യയുടെ ആത്മാവിലൂടെ

Posted on: Sunday, 28 June 2015


ചില ന​ട​ത്ത​ങ്ങ​ളു​ണ്ട്,​ ​കാ​ത​ങ്ങൾ  ​പി​ന്നി​ടു​ന്തോ​റും കാ​ലു​ക​ളിൽ  ​ഊർ​ജം നി​റ​യ്‌​ക്കു​ന്ന​തും കാ​ല​ത്തെ​ ​മു​ന്നോ​ട്ട്  ന​യി​ക്കു​ന്ന​തും. ഇ​ന്ത്യ​യു​ടെ​ ​ആ​ത്മാ​വ്  ​ഗ്രാ​മ​ങ്ങ​ളി​ലാ​ണെ​ന്നും കാ​ലു​കൾ കൊ​ണ്ട് ​കാ​ല​ത്തെ​യും​ ​ദൂ​ര​ത്തെ​യും​ ​അ​തി​ജീ​വി​ക്കാം എ​ന്നു​മു​ള്ള ഗാ​ന്ധി സൂ​ക്ത​ങ്ങ​ളെ​ ​പി​ന്തു​ട​രു​ന്നൊ​രു അ​റു​പ​ത്തി​യേ​ഴു​കാ​രൻ​ ​മ​ല​യാ​ളി​യു​ണ്ട്.​ ​തി​ര​സ്‌​കൃത ജ​ന​വി​ഭാ​ഗ​ങ്ങൾ​ക്ക്  വേ​ണ്ടി  45​ ​വർ​ഷ​മാ​യി  '​ന​ട​ക്കു​ന്ന"  ​ഇ​ദ്ദേ​ഹ​ത്തെ​ ​ഉ​ത്ത​രേ​ന്ത്യൻ​ ​ആ​ദി​വാ​സി​ക​ളും​ ​ഗ്രാ​മീ​ണ​രും രാ​ജാ​ജി  ​എ​ന്നു​ ​വി​ളി​ക്കു​ന്നു.​ 2012ൽ ഒ​രു​ ​ല​ക്ഷം​ ​പേ​രെ​ ​പ​ങ്കെ​ടു​പ്പി​ച്ച് ഗ്വാ​ളി​യോ​റിൽ​ ​നി​ന്ന് ​ആ​ഗ്ര​ ​വ​രെ​ ​ന​ട​ന്ന ജ​ന​സ​ത്യാ​ഗ്രഹ പ​ദ​യാ​ത്ര​യു​ടെ അ​മ​ര​ക്കാ​ര​നാ​യാ​ണ് ​ പി.​വി.​രാ​ജ​ഗോ​പാ​ലി​നെ മ​ല​യാ​ളി​കൾ​ക്ക് ​പ​രി​ച​യം.​ ​സ്ഥാ​പക പ്ര​സി​ഡ​ന്റായ രാ​ജാ​ജി​യു​ടെ നേ​തൃ​ത്വ​ത്തിൽ  ​'​ഏ​ക​താ​ ​പ​രി​ഷ​ത്ത്"​ ​പ​ദ​യാ​ത്ര​യാ​യി  ​ഇ​തു​വ​രെ​ ​പി​ന്നി​ട്ട​ത്  30000 കി​ലോ​മീ​റ്റർ​ ​!​ 12000 ത്തോ​ളം മ​നു​ഷ്യ​രെ അ​ടി​മ​ത്ത​ത്തിൽ നി​ന്ന്  ​മോ​ചി​പ്പി​​ച്ചി​രു​ന്നു ഈ​ ​മ​ല​യാ​ളി.
http://goo.gl/9vA34G
തി​ല്ല​ങ്കേ​രി​യു​ടെ പു​ത്രൻവി ​പ്ള​വ​ത്തി​ന്റെ ഈ​റ്റി​ല്ല​മായ ക​ണ്ണൂ​രി​ലാ​ണ്  ​രാ​ജാ​ജി​യു​ടെ​ ​ജ​ന​നം.​ ​മ​ട്ട​ന്നൂർ തി​ല്ല​ങ്കേ​രി​ ​ഗ്രാ​മ​ത്തിൽ​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​സേ​നാ​നി പു​ത്തൻ​വീ​ട്ടിൽ​ ​ചാ​ത്തു​കു​ട്ടി ന​മ്പ്യാ​രു​ടെ​യും​ ​മാ​ധ​വി​യ​മ്മ​യു​ടെ​യും നാ​ലാ​മ​ത്തെ​ ​മ​കൻ.​ ​രാ​ത്രി​യിൽ  ​ജ​ന്മി​മാ​രു​ടെ  ​നെ​ല്ല​റ​ ​തേ​ടി ക​മ്മ്യൂ​ണി​സ്റ്റു​കാർ​ ​പോ​കു​ന്ന​ത് കാ​ണു​മ്പോൾ​ ​ആ​വേ​ശം​ ​കേ​റി​യ​ ​കു​ട്ടി​ക്കാ​ലം.​ ​എ​ന്നാൽ അ​ച്ഛ​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ളെ​ല്ലാം ഗാ​ന്ധി​യ​ന്മാർ.​ ​ദേ​ശ​സ്നേ​ഹി​യായ അ​ച്ഛൻ മ​ക​നെ​ ​വി​ട്ട​ത് ​രാ​മ​നാ​ട്ടു​ക​ര​യി​ലെ സേ​വാ​മ​ന്ദിർ സ്‌​കൂ​ളി​ലേ​ക്ക്.​ ​രാ​ധാ​കൃ​ഷ്ണ  ​മേ​നോ​നാ​യി​രു​ന്നു  മാ​നേ​ജർ.​ ​ജീ​വി​ത​ത്തി​ന് ​തെ​ളി​ച്ച​മു​ണ്ടാ​ക്കി ത​ന്ന ഗു​രു​ജി​യാ​ണ് ​മേ​നോൻ.​ ​ക​യ്യൂ​രും ക​രി​വെള്ളൂ​രും കാ​വു​മ്പാ​യി​യും​ ​ക​ഥ​ക​ളാ​യി​ ​നി​റ​ഞ്ഞി​ട്ടും ചോര ചി​ന്തു​ന്ന വി​പ്ള​വ​മ​ല്ല,​ ​അ​ഹിം​സാ വി​പ്ള​വ​മാ​ണ്  ​ശ​രി​യെ​ന്ന്  ​മ​ന​സി​ലു​റ​പ്പി​ച്ചു.​ ​വാർ​ധ​യിൽ​ ​ഗാ​ന്ധി​ജി  ​സ്ഥാ​പി​ച്ച  ​സേ​വാ​ഗ്രാ​മ​ത്തി​ലേ​ക്ക്,​ ​കൃ​ഷി​ശാ​സ്ത്ര ഡി​പ്ളോമ  ​വി​ദ്യാർ​ത്ഥി​യാ​യി​ ​രാ​ജാ​ജി​ ​വ​ണ്ടി​ക​യ​റി.

മോ​ഹ​ന​ ​കഥനാ ​ട്ടി​ലേ​ക്ക് ​തി​രി​ച്ചു​വ​രു​മെ​ന്ന തീ​രു​മാ​ന​ത്തോ​ടെ​യാ​ണ് വാർ​ധ​യി​ലെ​ത്തി​യ​ത്.​ ​മൂ​ന്നു​ ​വർ​ഷ​ത്തെ​ ​കോ​ഴ്സ്.​ ​ചർ​ക്ക​യിൽ  ​നൂൽ​നൂ​റ്റും  ​കൃ​ഷി​ ​ചെ​യ്തും​ ​പാ​ച​ക​വു​മാ​യി  ​വേ​റി​ട്ടൊ​ര​ന്ത​രീ​ക്ഷം.​ ​അ​ക്കാ​ല​ത്താ​യി​രു​ന്നു​ ​ഗാ​ന്ധി​ജി​യു​ടെ നൂ​റാം​ ​ജ​ന്മ​വാർ​ഷി​കം.​ ​മോ​ഹൻ​ ​എ​ന്ന​ ​കു​ട്ടി  ​ഇ​ന്ത്യ​യു​ടെ​ ​മ​ഹാ​ത്മ​ജി​യാ​യ​ ​വ​ലി​യ​ക​ഥ​ ​പ്ര​ച​രി​പ്പി​ക്കാ​നാ​യി  ​പ​ത്തു​ ​ബോ​ഗി​ക​ളു​ള്ള  ​'​ഗാ​ന്ധി​ദർ​ശൻ​"​ ​ട്രെ​യിൻ  ​ഒ​രു​ ​വർ​ഷം​ ​രാ​ജ്യ​ത്തെ​മ്പാ​ടും​ ​ഓ​ടി​ക്കാൻ​ ​സർ​ക്കാർ തീ​രു​മാ​നി​ച്ചു.​ ആ ട്രെ​യി​നിൽ വോളന്റി​യ​റാ​യി​ ​രാ​ജാ​ജി​ ​ചേർ​ന്നു.​ ​ഇ​ന്ത്യ​യു​ടെ​ ​ഉ​ള്ള് ​തൊ​ട്ടു​ള്ള​ ​ആ​ ​ട്രെയി​ൻ യാ​ത്ര​യി​ലാ​ണ് ഗാ​ന്ധി​ജി  ​ഉ​ള്ളിൽ​ക്കൂ​ടി​യ​ത്.​ ​ഗാ​ന്ധി​യു​ടെ  ​അ​ഹിം​സ​യെ​ന്ന​ ​വി​ദ്യ​യെ​ ​പ​രീ​ക്ഷി​ക്കാൻ​ ​രാ​ജാ​ജി​യുൾ​പ്പെ​ടെ  ​നാ​ലു​ചെ​റു​പ്പ​ക്കാർ തീ​രു​മാ​നി​ച്ചു.​ ​കൊ​ള്ള​ക്കാ​രു​ടെ ക​ളി​ത്തൊ​ട്ടി​ലാ​യ​ ​ച​മ്പൽ​ക്കാ​ട്ടി​ലേ​ക്കാ​യി​രു​ന്നു  ​നാൽ​വർ​ ​സം​ഘ​ത്തി​ന്റെ​ ​സാ​ഹ​സി​ക​യാ​ത്ര.

തോ​ക്കിൻ​ ​മു​ന​യിൽകൊ ​ള്ള​ക്കാ​രെ പേ​ടി​ച്ച്  ​വൈകി​ട്ട്  അ​ഞ്ചു​മ​ണി​യാ​കു​മ്പോ​ഴേ​ ​ഗ്രാ​മീ​ണർ​ ​വീ​ടി​ന​ക​ത്ത് ​ക​യ​റി​ ​ക​ത​ക​ട​യ്ക്കും.​ ​കൊ​ള്ള​യും​ ​കൊ​ല​യും​ ​നി​റ​ഞ്ഞാ​ടി​യ​ ​എ​ഴു​പ​തു​ക​ളിൽ​ ​ച​മ്പൽ​ക്കാ​ട്ടി​ലെ​ത്തു​മ്പോൾ​ ​രാ​ജാ​ജി​ക്ക്​ ​​ 22​ ​വ​യ​സ്.​ ​മൊ​റാന  ​ജി​ല്ല​യി​ലെ  ​ജ്വാ​രാ ഗ്രാ​മ​ത്തി​ലെ​ ​ന​ദി​ക്ക​ര​യി​ലാ​ണ് ഗാ​ന്ധി​യാ​ശ്ര​മം​ ​കെ​ട്ടി​യ​ത്.​ ​ഇ​വി​ടെ​ ​നിൽ​ക്കു​ന്ന​ത്  ​ആ​പ​ത്താ​ണെ​ന്ന്  ​യു​വാ​ക്ക​ളോ​ട്  ഗ്രാ​മീ​ണർ​ ​പ​റ​ഞ്ഞു.​ ​ര​ണ്ടു​മൂ​ന്നു​ ​ദി​വ​സ​ത്തി​നു​ള്ളിൽ​ ​ത​ന്നെ​ ​കൊ​ള്ള​ക്കാ​രു​ടെ വ​ലിയ പ​ട​യെ​ത്തി.​ ​കൈ​ ​പി​റ​കി​ലേ​ക്ക്  കെ​ട്ടി​യി​ട്ട്  ​വാ​യിൽ​ ​തു​ണി​ ​തി​രു​കി​യാ​യി​രു​ന്നു​ ​ക്രൂ​ര​മർ​ദ്ദ​നം.​ ​ഇ​നി​യി​വി​ടെ  ​ക​ണ്ടാൽ  ​വ​ച്ചേ​ക്കി​ല്ലെ​ന്ന്  ​നെ​ഞ്ചിൽ  ​തോ​ക്ക​മർ​ത്തി​ ​ആ​ക്രോ​ശി​ച്ചു.​ ​ആ​ശ്ര​മം​ ​ത​രി​പ്പ​ണ​മാ​ക്കി കൊ​ള്ള​ക്കാർ മ​ട​ങ്ങി.

കു ​തി​ര​പ്പു​റ​ത്തും മോ​ട്ടോർ സൈ​ക്കി​ളി​ലും​ ​തോ​ക്കു​ക​ളേ​ന്തി​യെ​ത്തി​യ​ ​കൊ​ള്ള​ക്കാ​രെ​ ​ക​ണ്ടു​പേ​ടി​ച്ച് ​വീ​ടി​ന​ക​ത്താ​യി​രു​ന്ന ഗ്രാ​മീ​ണർ​ ​യു​വാ​ക്ക​ളു​ടെ​ ​അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തി.​ ​വെ​ള്ള​വും​ ​മ​രു​ന്നും​ ​നൽ​കി​ ​ശു​ശ്രൂ​ഷി​ച്ചു.​ ​ചെ​റു​പ്പ​ക്കാർ​ക്ക്  ​വേ​ണ്ടി  ​ഗ്രാ​മീ​ണർ​ ​ഒ​രു​പി​ടി​ ​അ​രി​യും ഗോ​ത​മ്പും​ ​ദി​വ​സ​വും​ ​ഒ​രു​ ​പാ​ത്ര​ത്തി​ലി​ട്ടു.​ ​ര​ണ്ടാ​ഴ്ച​ ​കൂ​ടു​മ്പോൾ​ ​വീ​ടു​കൾ  ​തോ​റും​ ​ന​ട​ന്ന് ​രാ​ജാ​ജി​ ​ധാ​ന്യ​ങ്ങൾ​ ​ശേ​ഖ​രി​ക്കും.​ ​ഇ​താ​യി​രു​ന്നു​ ​നാൽ​വർ​ ​സം​ഘ​ത്തി​ന്റെ​ ​അ​ന്നം.​ ​ഗ്രാ​മീ​ണ​രു​ടെ  ​സ​ഹാ​യ​ത്തോ​ടെ​ ​പി​ന്നീ​ടൊ​രു​ ​എ​രു​മ​യെ​ ​വാ​ങ്ങി.​ ​ആ​ശ്ര​മ​ത്തി​ലെ​ ​ആ​വ​ശ്യം​ ​ക​ഴി​ഞ്ഞു​ള്ള പാൽ​ ​വി​റ്റു.​ ​ആ​ശ്ര​മ​ത്തി​ന​രി​കിൽ ചെ​റി​യ​തോ​തിൽ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി.​ ​മി​ച്ചം​ ​പി​ടി​ച്ച് സൈ​ക്കിൾ വാ​ങ്ങി.​ ​വാർ​ത്ത​ക​ള​റി​ഞ്ഞ്  ​ജ​യ​പ്ര​കാ​ശ്  ​നാ​രാ​യണൻ എ​ത്തി​യ​തോ​ടെ  ​എ​ല്ലാ​വ​രും​ ​ഉ​ഷാ​റാ​യി.​ ​രാ​ജാ​ജി​യു​ടെ​ ​പ്ര​വർ​ത്ത​ന​ങ്ങ​ളും​ ​കൊ​ള്ള​ക്കാ​രു​ടെ​ ​ചെ​യ്തി​ക​ളും​ ​ഗ്രാ​മീ​ണർ ഇ​ഴ​പി​രി​ച്ച് മ​ന​സി​ലാ​ക്കി.​ ​കൊ​ള്ള​ത്ത​ല​വ​ന്മാ​രാ​യ​ ​മാ​ധ​വ് സിം​ഗി​ന്റെ​യും മോർ​ ​സിം​ഗി​ന്റെ​യും​ ​ത​ല​യ്ക്ക് പ​ത്തു​ല​ക്ഷ​മാ​ണ് ​മ​ധ്യ​പ്ര​ദേ​ശ് സർ​ക്കാർ​ ​വി​ല​യി​ട്ടി​രു​ന്ന​ത്.​ ​രാ​ജ​ഗോ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തിൽ​ ​ന​ട​ത്തി​യ​ ​ചർ​ച്ച​ക​ളെ​ ​തു​ടർ​ന്ന് കീ​ഴ​ട​ങ്ങി​യ​വ​രെ​ ​ശി​ക്ഷി​ക്കി​ല്ലെ​ന്നും​ ​പു​ന​ര​ധി​വ​സി​പ്പി​ക്കാ​മെ​ന്നും ധാ​ര​ണ​യാ​യി.

നാ​ട്ടു​കാ​രു​ടെ​ ​പി​ന്തു​ണ​യി​ല്ലെ​ന്ന് ബോ​ധ്യ​മാ​യ​തോ​ടെ​ ​കൊ​ള്ള​ക്കാർ​ ​പ​ത്തി​ ​മ​ട​ക്കി​ത്തു​ട​ങ്ങി.​ ​അ​ങ്ങ​നെ​ ​രാ​ജാ​ജി​യു​ടെ​ ​ഗാ​ന്ധി​യൻ​ ​അ​ഹിം​സാ​പ്ര​യോ​ഗ​ത്തി​ന് ​ആ​ദ്യ​ജ​യം​ ​ഉ​ണ്ടാ​യ​ത്  1972​ ​ഏ​പ്രിൽ​ 12​നാ​ണ്.​ ​കു​റ​ച്ച്  കൊ​ള്ള​ക്കാർ​ ​ആ​ശ്ര​മ​ത്തിൽ​ ​വ​ന്ന്  ​കീ​ഴ​ട​ങ്ങി.​ ​കൊ​ള്ള​ക്കാ​രോ​ട്  ​അ​നു​ക​മ്പ​യോ​ടെ പെ​രു​മാ​റിയ  ​രാ​ജാ​ജി  അ​വ​രെ​യും കു​ടും​ബ​ത്തെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങൾ​ ​ഊർ​ജി​ത​മാ​ക്കി.​ 1976  ​വ​രെ​ ​മൊ​റേ​ന​യി​ലെ​ ​ആ​ശ്ര​മ​ത്തിൽ തു​ടർ​ന്നു.​ ​ഇ​ക്കാ​ല​ത്തി​നി​ടെ എ​ഴു​നൂ​റോ​ളം​ ​കൊ​ള്ള​ക്കാർ​ ​ആ​ശ്ര​മ​ത്തി​ലെ​ത്തി​ ​ആ​യു​ധ​മു​പേ​ക്ഷി​ച്ചു.​ ​എ​സ്.​എൻ.​ ​സു​ബ്ബ​റാ​വു​വും ജ​യ​പ്ര​കാ​ശ്  ​നാ​രാ​യ​ണ​നും  ​ഉ​പ​ദേ​ശ​ങ്ങ​ളു​മാ​യി​ ​രാ​ജാ​ജി​ക്ക്  മു​ന്നേ​ ​ന​ട​ന്നു.

ച​ മ്പൽ​ക്കാ​ടു​ക​ളി​ലെ  പ​രീ​ക്ഷ​ണം  ​വി​ജ​യി​ച്ച​തോ​ടെ  ​ഇ​ന്ത്യ​യി​ലെ​വി​ടെ​യും  ​അ​ഹിംസ വേ​രു​പി​ടി​ക്കു​മെ​ന്ന് ​ഉ​റ​പ്പാ​യി.​ ​നേ​രെ​ ​പോ​യ​ത് ​വ​ട​ക്കു​കി​ഴ​ക്കൻ അ​തിർ​ത്തി​യി​ലേ​ക്കാ​ണ്.​ ​നാ​ഗാ​ലാ​ന്റി​ലെ​ ​ചു​ചു​യി​മ്ളാം​ഗിൽ​ ​ഗാ​ന്ധി​യാ​ശ്ര​മം​ ​സ്ഥാ​പി​ച്ചു.​ ​ര​ണ്ടു​വർ​ഷ​ത്തി​ന് ശേ​ഷം നെ​ഹ്റു സേ​വാ​ ​സം​ഘി​ന്റെ  ​കൺ​സൾ​ട്ട​ന്റാ​യി  ഒ​റീ​സ​യി​ലേ​ക്ക്.​ ​പി​ന്നെ​ ​ഇ​ന്ത്യ​യു​ടെ​ ​ഗ്രാ​മ​ങ്ങ​ളി​ലു​ട​നീ​ളം​ ​അ​ഹിം​സ​യു​ടെ  ​വി​ന​യ​സ്‌​മി​ത​വു​മാ​യി ഈ​ ​മ​ല​യാ​ളി ന​ട​ന്നെ​ത്തി.

പ​ദ​യാ​ത്രാ​ ​മി​ശിഹഅ ​ഹിം​സാ​മാർ​ഗ​ത്തി​ലൂ​ടെ സാ​മൂ​ഹി​ക,​ ​സാ​മ്പ​ത്തിക  ​പ​രി​വർ​ത്ത​നം​ ​സാ​ധ്യ​മാ​ക്കാ​നാ​യി​ 1990​ലാ​ണ് ​ഭോ​പ്പാൽ​ ​കേ​ന്ദ്ര​മാ​ക്കി​ ​രാ​ജാ​ജി  ​ഏ​കത  ​പ​രി​ഷ​ത്ത് ​സ്ഥാ​പി​ച്ച​ത്.​ ​മ​നു​ഷ്യ​ന്റെ  ​മേൽ​വി​ലാ​സ​മാ​യ​ ​ഭൂ​മി​യു​ടെ​ ​പ്ര​ശ്ന​ങ്ങൾ​ ​അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കിൽ​ ​ദാ​രി​ദ്ര്യ​വും​ ​അ​സ​മ​ത്വ​വും​ ​തീ​രി​ല്ലെ​ന്ന  ​ചി​ന്ത​യു​മാ​യി  ​പ്ര​ക്ഷോ​ഭ​ങ്ങ​ളാം​രം​ഭി​ച്ചു.​ ​വേ​ഗ​ങ്ങ​ളു​ടെ​ ​ലോ​ക​ത്ത് ​ന​ഷ്ട​പ്പെ​ട്ട​ ​മൂ​ല്യ​ങ്ങ​ളെ​ ​തി​രി​ച്ചു​പി​ടി​ക്കാൻ  ​പ​ദ​യാ​ത്ര​ക​ളാ​ണ്  ​ന​ല്ല​തെ​ന്ന​ ​ഗാ​ന്ധി​വ​ച​നം​ ​പ്ര​യോ​ഗ​ത്തി​ലാ​ക്കി.​ ​ഏ​ക​താ​ ​പ​രി​ഷ​ത്ത്  ​പ്ര​വർ​ത്ത​ക​രു​ടെ​ ​വർ​ഷ​ങ്ങ​ളു​ടെ നീ​ണ്ട​ ​ശ്ര​മ​ത്തി​നൊ​ടു​വിൽ​ 1999ൽ​ ​ആ​ദ്യ​ ​പ​ദ​യാ​ത്ര.​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ  3500​ ​കി​ലോ​മീ​റ്റ​റാ​ണ്  ​നൂ​റു​ക​ണ​ക്കി​നാ​ളു​കൾ​ ​ന​ട​ന്ന​ത്.​ ​സ​മ​ര​ക്കാ​രു​ടെ​ ​കൂ​ടെ​ ​വെ​യി​ല​ത്ത് ​ന​ട​ക്കു​ക​യും  ​ഉ​ണ്ണു​ക​യും​ ​പാ​ത​യോ​ര​ത്ത് കി​ട​ന്നു​റ​ങ്ങു​ക​യും​ ​ചെ​യ്തി​രു​ന്ന​ ​നേ​താ​വി​നെ​ ​അ​വ​രാ​ദ്യ​മാ​യി​ ​കാ​ണു​ക​യാ​യി​രു​ന്നു.​ ​രാ​ജാ​ജി​യു​ടെ  ​നേ​തൃ​ത്വ​ത്തിൽ​ ​എ​ത്ര ദൂ​രം​ ​വേ​ണ​മെ​ങ്കി​ലും​ ​ന​ട​ക്കാൻ​ ​ആ​വേ​ശ​മാ​യി​രു​ന്നു​ ​ഗ്രാ​മീ​ണർ​ക്ക്.​ ​ആ​ദ്യ​യാ​ത്ര​യ്ക്ക് ​ശേ​ഷം​ ​ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ വർ​ഷാ​വർ​ഷം ആ​യി​ര​ത്തോ​ളം​ ​കി​ലോ​മീ​റ്റർ​ ​പ​ദ​യാ​ത്ര​കൾ​ ​സം​ഘ​ടി​പ്പി​ച്ച് ​ഏ​ക​താ​പ​രി​ഷ​ത്ത് ​ഇ​ന്ത്യ​യു​ടെ​ ​ആ​ത്മാ​വി​ലൂ​ടെ​ ​ന​ട​ന്നു.

2007​ ​ഒ​ക്ടോ​ബർ​ ​ര​ണ്ടി​ന് ​മ​ധ്യ​പ​ദേ​ശി​ലെ​ ​ഗ്വാ​ളി​യോ​റിൽ​ ​നി​ന്ന്  28​ ​ദി​വ​സം​ 25000​ ​ആ​ളു​ക​ളു​മാ​യി​ ​ഡൽ​ഹി​യി​ലേ​ക്ക് ​ന​ട​ത്തി​യ​ ​പ​ദ​യാ​ത്ര​ ​ശ്ര​ദ്ധേ​യ​മാ​യി.​ ​ജ​ന​ശ​ബ്ദ​ത്തെ​ ​അ​വ​ഗ​ണി​ക്കാ​നാ​കാ​തെ​ ​കേ​ന്ദ്ര​ ​സർ​ക്കാർ​ ​ഭൂ​പ​രി​ഷ്‌​ക​ര​ണ​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ചു.​ ​രാ​ജാ​ജി​യെ​ ​സ​മി​തി​യം​ഗ​മാ​ക്കി.​ ​സ​മ​രം​ ​തീർ​ന്ന​തോ​ടെ​ ​സർ​ക്കാർ​ ​വാ​ക്ക് ​മ​റ​ന്നു.​ ​ഭൂ​മി,​ ​വെ​ള്ളം,​ ​കാ​ട് ​എ​ന്നി​വ​യിൽ​ ​ജ​നാ​ധി​കാ​രം​ ​സ്ഥാ​പി​ച്ചെ​ടു​ക്കാൻ​ ​വീ​ണ്ടു​മൊ​രു​ ​കൂ​റ്റൻ​ ​പ​ദ​യാ​ത്ര​യ്ക്ക് ​ക​ള​മൊ​രു​ങ്ങി.​ ​ജ​ന​സ​ത്യാ​ഗ്ര​ഹ​ ​എ​ന്ന​ ​പ​ദ​യാ​ത്ര​യ്ക്ക് ​മു​ന്നോ​ടി​യാ​യി​  2011​ ​ഗാ​ന്ധി​ജ​യ​ന്തി​ ​ദി​ന​ത്തിൽ​ ​ക​ന്യാ​കു​മാ​രി​യിൽ​ ​നി​ന്നും​ ​സം​വാ​ദ​യാ​ത്ര​ ​തു​ട​ങ്ങി.​ ​ഒ​രു​ ​വർ​ഷം​ ​നീ​ണ്ട​ ​യാ​ത്ര​യിൽ​ ​ഒ​രു​ല​ക്ഷം​ ​ആ​ളു​കൾ​ ​അ​നു​ഗ​മി​ച്ചു.​ ​ഡൽ​ഹി​യി​ലെ​ ​അ​ധി​കാ​ര​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്  ​ജ​ന​വി​കാ​രം​ ​തി​രി​യാ​തി​രി​ക്കാൻ​ ​സർ​ക്കാർ​ ​ഇ​ട​പെ​ട്ട് ​യാ​ത്രാ​പ​ഥം​ ​മാ​റ്റി.​ ​കേ​ന്ദ്ര​മ​ന്ത്രി​ ​ജ​യ​റാം​ ​ര​മേ​ശ് ​ആ​ഗ്ര​യി​ലെ​ത്തി​യാ​ണ്  2012​ ​ഒ​ക്ടോ​ബർ​ 11​ന് ​ധാ​ര​ണാ​ക​രാ​റിൽ​ ​ഒ​പ്പു​വ​ച്ച​ത്.
രാ​ജാ​ജി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള ​സ​മ​ര​ങ്ങ​ളെ​ ​തു​ടർ​ന്നാ​ണ് രാ​ജ്യ​ത്ത് ​ഭൂ​മി​യേ​റ്റെ​ടു​ക്കൽ​ ​നി​യ​മ​വും​ ​വ​നാ​വ​കാ​ശ​ ​നി​യ​മ​വും​ ​കൊ​ണ്ടു​വ​ന്ന​ത്.​ ​ഏ​ക​താ​ ​പ​രി​ഷ​ത്തി​ന്റെ നേ​തൃ​ത്വ​ത്തിൽ പ​ദ​യാ​ത്ര​യാ​യി​ ​ഇ​തു​വ​രെ​ ​പി​ന്നി​ട്ട​ത്  30000​ ​കി​ലോ​മീ​റ്റ​റെ​ന്ന് ​കൂ​ടി​ ​അ​റി​യു​മ്പോ​ഴേ​ ​ഇ​വ​രു​ടെ പ്ര​വർ​ത്ത​ന​ത്തി​ന്റെ തീ​വ്ര​ത​യ​റി​യൂ.​ ​മൂ​ന്നു​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​ആ​ദി​വാ​സി​-​ദ​ളി​ത് ​കു​ടും​ബ​ങ്ങൾ​ക്ക് ​ഭൂ​മി​ ​നേ​ടി​ക്കൊ​ടു​ക്കാൻ​ ​സ​മ​ര​ങ്ങൾ​ക്കാ​യി.​ ​പ​ദ​യാ​ത്രാ ഗാ​ന്ധി​യെ​ന്നും​ ​രാ​ജാ​ജി​ക്ക് ​പേ​രു​ണ്ടി​പ്പോൾ.​ ​ര​ണ്ട് ​നി​യ​മ​ങ്ങ​ളും​ ​അ​ട്ടി​മ​റി​ച്ച്  ​മോ​ദി​ ​സർ​ക്കാർ​ ​സ്വ​ന്തം​ ​കു​ഴി​ ​തോ​ണ്ടു​ക​യാ​ണെ​ന്ന്  ​രാ​ജാ​ജി​ ​പ​റ​ഞ്ഞു.

ഇ​ന്ത്യ​യിൽ അ​ടി​മ​പ്പ​ണി  ​ഇ​ല്ലാ​താ​ക്കാൻ​ ​സു​പ്രീം​കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​ഏ​കാം​ഗ​ ​ക​മ്മി​ഷ​നു​മാ​യി​രു​ന്നു​ ​രാ​ജാ​ജി.​ ​ഇ​തു​വ​രെ​ ​കേ​ര​ള​ത്തിൽ​ ​നി​ന്നുൾ​പ്പെ​ടെ ​കു​ട്ടി​ക​ള​ട​ക്കം​ 12000​ ​ത്തോ​ളം പേ​രെ  ​അ​ടി​മ​ത്ത​ത്തിൽ നി​ന്നു മോ​ചി​പ്പി​ച്ചു.

അ​നു​ഭ​വ​ ​സാ​ക്ഷ്യ​ങ്ങൾസാ ​മൂ​ഹി​ക​ ​പ്ര​വർ​ത്ത​ന​ത്തി​ന് ​നാ​ലു​ ​തൂ​ണു​ക​ളു​ണ്ടെ​ന്നാ​ണ്  ​രാ​ജാ​ജി​യു​ടെ​ ​അ​ഭി​പ്രാ​യം.​ ​യു​വാ​ക്ക​ളു​ടെ​ ​ശ​ക്തി,​ ​പാ​വ​ങ്ങ​ളു​ടെ​ ​ശ​ക്തി,​ ​ഐ​ക്യ​ദാർ​ഢ്യം,​ ​അ​ഹിം​സ​ ​എ​ന്നി​വ​യാ​ണ് ​നാ​ലു​ ​തൂ​ണു​കൾ.​ 120​ ​കോ​ടി​ ​ജ​ന​ങ്ങ​ളു​ള്ള​ ​രാ​ജ്യ​ത്ത് ​വെ​റും​ ​അ​ര​ല​ക്ഷം​ ​ആ​ളു​കൾ​ ​സം​ഘ​ടി​ച്ച​പ്പോൾ​ ​ത​ന്നെ ഭ​ര​ണ​കൂ​ടം​ ​വി​റ​ച്ചു.​ ​പാ​വ​ങ്ങ​ളു​ടെ,​​​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​ശ​ക്തി​ ​അ​ത്ര​യ​ധി​ക​മാ​ണ്.​ ​സ​മൂ​ഹ​ത്തിൽ​ ​ന​ട​ക്കു​ന്ന​ ​സ​മ​ര​ങ്ങ​ളോ​ട് ​ഐ​ക്യ​ദാർ​ഢ്യം പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത്  ​എ​ല്ലാ​വ​രു​ടെ​യും​ ​ആ​വ​ശ്യ​മാ​ണ്. ഏ​ത്  ​സ​മ​ര​ത്തി​നും​ ​ശ​ക്ത​മാ​യ​ ​ആ​ത്മീ​യ​ത​ലം​ ​വേ​ണ​മെ​ന്നും​ ​ഇ​ദ്ദേ​ഹം​ ​വാ​ദി​ക്കു​ന്നു.
സേ​വ​ന​വും​ ​രാ​ഷ്ട്രീ​യ​വും​ ​ര​ണ്ടാ​ണ്. ര​ണ്ടും​ ​ഒ​രു​മി​ച്ചു  ​കൊ​ണ്ടു​പോ​കാ​നാ​കി​ല്ല.​ ​സ​മ​ര​ക്കാ​രോ​ടൊ​പ്പം ചേ​രാൻ​ ​ക​ഴി​യാ​ത്ത​വർ​ക്ക് ​മ​റ്റ് ​ദാ​ന​ങ്ങൾ​ ​ന​ട​ത്താ​നാ​വും.​ ​സ​മ​യം,​ ​ബു​ദ്ധി,​ ​പ​ണം​ ​തു​ട​ങ്ങി​യ​ ​പ​ല​തും​ ​നൽ​കാം.​ ​ത​ല്ലി​ത്ത​കർ​ക്കു​ക​ ​എ​ന്ന​താ​യി​രു​ന്നു​ ​സ​മ​ര​ങ്ങ​ളോ​ട് ​ആ​ദ്യ​കാ​ല​ത്ത് ​സർ​ക്കാർ​ ​നി​ല​പാ​ട്.​ ​അ​വ​ഗ​ണി​ച്ച്  ​ക്ഷീ​ണി​പ്പി​ക്കു​ക​ ​എ​ന്ന​താ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ത​ന്ത്രം.​ ​നി​യ​മ​നിർ​വ​ഹ​ണ​ത്തി​ന്റെ​ ​പേ​രി​ലു​ള്ള​ ​ഭ​ര​ണ​കൂ​ട​ ​ആ​ക്ര​മ​ണ​ങ്ങ​ളും​ ​അ​മി​ത​മാ​യ​ ​പൊ​ലീ​സിം​ഗും​ ​കു​റ​ച്ചാ​ലേ  ​ന​ക്സ​ലി​സ​ത്തെ​ ​നേ​രി​ടാ​നാ​കൂ.​ ​ന​ക്സ​ലി​സം​ ​ഇ​ന്ന് ​ബി​സി​ന​സാ​ണ്.​ ​തോ​ക്കു​ക​മ്പ​നി​കൾ​ക്കും​ ​സർ​ക്കാ​രു​കൾ​ക്കും​ ​ഇ​തിൽ​ ​പ​ങ്കു​ണ്ട്.
സാ​മൂ​ഹ്യ​ ​പ്ര​വർ​ത്ത​ക​രെ​ ​ന​ക്സ​ലൈ​റ്റു​ക​ളാ​ക്കു​ന്ന​ത് ​ദു​രു​ദ്ദേ​ശ്യ​മാ​ണ്.​ ​കോ​ടി​കൾ​ ​ചെ​ല​വാ​ക്കി​ ​പൊ​ലീ​സി​നെ​യും​ ​പ​ട്ടാ​ള​ത്തെ​യും​ ​നി​യോ​ഗി​ച്ചി​ട്ടും​ ​ന​ക്സ​ലൈ​റ്റു​ക​ളെ​ ​ഇ​ല്ലാ​താ​ക്കാൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​സ്വാ​ത​ന്ത്ര്യ​ത്തി​നു​ ​ശേ​ഷം​ ​രാ​ജ്യ​ത്ത്  99000​ ​ഗ്രാ​മ​ങ്ങ​ളി​ല്ലാ​താ​യി.​ 29000​ ​ഗ്രാ​മ​ങ്ങ​ളിൽ​ ​ശ​വ​മ​ട​ക്കാൻ​ ​പോ​ലും​ ​സ്ഥ​ല​മി​ല്ല.​ ​കർ​ഷ​ക​ ​മ​ര​ണ​ങ്ങൾ​ ​കൂ​ടു​ന്നു.​ ​തോ​ക്കിൻ​കു​ഴ​ലി​ലൂ​ടെ​ ​ന​ല്ല​ ​സാ​മൂ​ഹ്യ​മാ​റ്റം​ ​കൊ​ണ്ടു​വ​രാ​നാ​കി​ല്ലെ​ന്ന് ​ഏ​വ​രും​ ​ഓർ​ക്ക​ണം.

കേ​ര​ളം​ ​കൊ​ള്ളാംകേ ​ര​ള​ത്തി​ലെ​ ​യു​വാ​ക്ക​ളിൽ​ ​പ്ര​തീ​ക്ഷ​യു​ണ്ട്.​ ​നിൽ​പ്പ് ​സ​മ​ര​വും​ ​ഇ​രി​പ്പ് ​സ​മ​ര​വു​മെ​ല്ലാം​ ​വി​ജ​യി​ച്ച​ത് ​സോ​ഷ്യൽ​ ​മീ​ഡി​യ​യു​ടെ​ ​ഇ​ട​പെ​ടൽ​ ​കൊ​ണ്ടാ​ണ്.​ ​സോ​ഷ്യൽ​ ​മീ​ഡി​യ​യിൽ​ ​ഒ​രു​ ​പോ​സ്റ്റി​ടു​ക​ ​എ​ന്ന​ത് ​സ​മ​ര​ങ്ങ​ളോ​ടു​ള്ള​ ​രാ​ഷ്ട്രീ​യ​ ​ഐ​ക്യ​ദാർ​ഢ്യം​ ​ത​ന്നെ​യാ​ണ്.​ ​അ​തേ​സ​മ​യം,​ ​പോ​ഷ​ക​ക്കു​റ​വി​നാൽ​ ​ആ​ദി​വാ​സി​ക്കു​ഞ്ഞു​ങ്ങൾ​ ​മ​രി​ക്കു​ന്ന​തും​ ​താ​ഴേത​ട്ടി​ലു​ള്ള​വ​രു​ടെ​ ​ദു​രി​ത​ങ്ങ​ളും​ ​പ്ര​ബു​ദ്ധ​കേ​ര​ള​ത്തി​ന് ​അ​പ​മാ​ന​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
മ ​നു​ഷ്യ​ത്വ​ത്തി​നും​ ​ മൂ​ല്യ​മു​ണ്ട് ​ എ​ന്ന​ ​മു​ദ്രാ​വാ​ക്യ​വു​മാ​യി​ ​ഡൽ​ഹി​യിൽ​ ​നി​ന്ന് ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​  8450​ ​കി.​മീ​ ​ന​ട​ന്ന് ​ ജ​നീ​വ​യി​ലേ​ക്കെ​ത്തു​ന്ന​ ​ ജ​യ്ജ​ഗ​ത് -2020​ ​പ​ദ​യാ​ത്ര​യാ​ണ് ​രാ​ജാ​ജി​യു​ടെ​ ​അ​ടു​ത്ത​ ​ല​ക്ഷ്യം.​ ​കാ​ന​ഡ​ക്കാ​രി​ ​ജിൽ​ ​ആ​ണ് ​ജീ​വി​ത​പ​ങ്കാ​ളി.​ ​ലോ​ക​ത്താ​ക​മാ​നം​ ​ഗാ​ന്ധി​യൻ​ ​ആ​ശ​യ​ങ്ങ​ളു​ടെ​ ​സ​ജീ​വ​പ്ര​ചാ​ര​കർ​ ​കൂ​ടി​യാ​ണ് ​ഇ​രു​വ​രും.
(ലേ​ഖ​ക​ന്റെ​ ​ഫോൺ​:​ 9496801425)

http://news.keralakaumudi.com/news.php?nid=ff515fdfe68681ed0b72c218c6151f95

No comments:

Post a Comment